വിദ്വേഷ മുദ്രാവാക്യം വിളി: യഹിയ തങ്ങൾ അറസ്റ്റിൽ

Monday 30 May 2022 6:17 AM IST

കുന്നംകുളം: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിനിടെ ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം പെരുമ്പിലാവ് അഥീനയിൽ വീട്ടിൽ യഹിയ തങ്ങളെ (48) ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ.ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. 21ന് ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ജനമഹാസമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാനായിരുന്നു യഹിയ.

യഹിയ തങ്ങളെ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിനിടെ, കേച്ചേരിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി ജീപ്പ് തടഞ്ഞു. പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കിയാണ് പൊലീസ് മുന്നോട്ടുപോയത്.

ശനിയാഴ്ച രാത്രി പൊലീസ് വീട്ടിലെത്തിയെങ്കിലും യഹിയ തങ്ങളെ പിടികൂടാനായില്ല. ഇന്നലെ രാവിലെ എട്ടോടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരോടൊപ്പം സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. അറസ്റ്റിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സ്റ്റേഷന് മുമ്പിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിദ്വേഷമുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട് ഇതുവരെ 26 പേരാണ് അറസ്റ്റിലായത്.

അറസ്റ്റിലായവർ റിമാൻഡിൽ

മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവടക്കം കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ചുപേരെ കോടതി പതിന്നാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുട്ടിയുടെ പിതാവ് എറണാകുളം പള്ളുരുത്തി വെളി തങ്ങൾ നഗർ പൂച്ചമുറി പറമ്പ് വീട്ടിൽ അസ്‌കർ ലത്തീഫ് (39), മരട് നെട്ടൂർ മദ്രസപറമ്പിൽ നിയാസ് (42), കൊച്ചി പള്ളുരുത്തി അർപ്പണ നഗർ തെരുവിൽ വീട്ടിൽ ഷമീർ (39), പള്ളുരുത്തി ഞാറക്കാട്ടിൽ വീട്ടിൽ എൻ.വൈ.സുധീർ (41), ആലപ്പുഴ ചേപ്പാട് വിളയിൽ മുഹമ്മദ് തൽഹത്ത് (36) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.

നീ​തി​നി​ർ​വ​ഹ​ണം​ ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​നീ​ക്കം അ​പ​ക​ട​ക​രം​:​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട്

കോ​ഴി​ക്കോ​ട്:​ ​ഭ​ര​ണ​കൂ​ട,​ ​സം​ഘ​പ​രി​വാ​ർ​ ​താ​ത്പ​ര്യ​ത്തി​ന് ​വ​ഴ​ങ്ങി​ ​നീ​തി​നി​ർ​വ​ഹ​ണം​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​പൊ​ലീ​സ് ​ന​ട​ത്തു​ന്ന​ ​നീ​ക്കം​ ​അ​പ​ക​ട​ക​ര​മെ​ന്ന് ​പോ​പ്പു​ല​ർ​ഫ്ര​ണ്ട് ​ഒ​ഫ് ​ഇ​ന്ത്യ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​സി.​പി.​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ.​ ​പോ​പ്പു​ല​ർ​ഫ്ര​ണ്ട് ​ആ​ല​പ്പു​ഴ​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​ർ.​എ​സ്.​എ​സ് ​വി​രു​ദ്ധ​ ​മു​ദ്രാ​വാ​ക്യ​മാ​ണ് ​വി​ളി​ച്ച​തെ​ന്നും​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​ ​വേ​ട്ട​യാ​ണ് ​പൊ​ലീ​സ് ​ന​ട​ത്തു​ന്ന​തെ​ന്നും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​രോ​പി​ച്ചു. പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​സം​സ്ഥാ​ന​ ​സ​മി​തി​യം​ഗം​ ​യ​ഹി​യാ​ ​ത​ങ്ങ​ളെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് ​ആ​സൂ​ത്രി​ത​മാ​ണ്.​ ​പാ​തി​രാ​ത്രി​യി​ലും​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ട് ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​വീ​ടു​ക​ളി​ൽ​ ​ക​യ​റി​ ​ഭീ​ക​രാ​ന്ത​രീ​ക്ഷ​മു​യാ​ക്കു​ന്നു.​ ​ഇ​രു​പ​ത്ത​ഞ്ചി​ല​ധി​കം​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ജ​യി​ലി​ല​ട​ച്ചു.​ ​ആ​ർ.​എ​സ്.​എ​സി​നെ​ ​പ്രീ​ണി​പ്പി​ക്ക​ല​ല്ല​ ​പൊ​ലി​സി​ന്റെ​ ​പ​ണി​യെ​ന്ന് ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​മ​ന​സി​ലാ​ക്ക​ണം.​ ​മു​ദ്രാ​വാ​ക്യ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ന​ട​ക്കു​ന്ന​ത് ​മു​സ്ലിം​ ​മു​ന്നേ​റ്റ​ത്തെ​ ​വേ​ട്ട​യാ​ടാ​നു​ള്ള​ ​ശ്ര​മ​മാ​ണ്.​ ​ജ​ന​ല​ക്ഷ​ങ്ങ​ൾ​ ​അ​ണി​നി​ര​ന്ന​ ​സ​മ്മേ​ള​ന​ത്തി​ലു​ട​നീ​ളം​ ​ഉ​യ​ർ​ന്ന​ത് ​ആ​ർ.​എ​സ്.​എ​സി​നും​ ​സം​ഘ​പ​രി​വാ​റി​ന്റെ​ ​ഹി​ന്ദു​ത്വ​ ​ഭീ​ക​ര​ത​യ്‌​ക്കും​ ​എ​തി​രാ​യ​ ​മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ണ്.​ ​അ​ത്ത​രം​ ​ഫാ​സി​സ്റ്റ് ​വി​രു​ദ്ധ​ ​മു​ദ്രാ​വാ​ക്യ​ങ്ങ​ൾ​ ​പോ​പ്പു​ല​ർ​ ​ഫ്ര​ണ്ടി​ന്റെ​ ​നി​ല​പാ​ടി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​സി.​എ​ ​റ​ഊ​ഫും​ ​പ​ങ്കെ​ടു​ത്തു.