പ്രതിഷ്ഠാദിന മഹോത്സവം
Monday 30 May 2022 12:46 AM IST
റാന്നി: അത്തിക്കയം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാദിന ഘോഷയാത്ര ഭക്തി സാന്ദ്രമായി. കൊവിഡ് മഹാമാരിയിൽ രണ്ടു വർഷത്തിന് ശേഷം നടത്തിയ പൂർണ തോതിലുള്ള പ്രതിഷ്ഠാദിന മഹോത്സവം രണ്ടു ദിവസങ്ങളിലായി നടത്തി. രണ്ടാം ദിവസമായ ഇന്നലെ മുത്തുക്കുടകളുടെയും വാദ്യ മേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ നടത്തിയ ഘോഷയാത്ര നാടിനെ അക്ഷരാർത്ഥത്തിൽ മഞ്ഞക്കടലാക്കി. 5.30 തോടെ ക്ഷേത്രങ്കണത്തിൽ നിന്നും പുറപ്പെട്ട ഘോഷയാത്ര അത്തിക്കയം അറയ്ക്കമൺ ഗുരുമന്ദിരത്തിലെ സ്വീകരണം ഏറ്റു വാങ്ങിയ ശേഷം തിരികെ 6.45ന് ക്ഷേത്രത്തിലെത്തി. ദീപാരാധനയും ദീപ കാഴ്ചക്കും ശേഷം ഗുരുഗ്രാം നെടുമങ്ങാട് അവതരിപ്പിക്കുന്ന ഗുരു കൃതികളുടെ ആലാപനം ഗുരുതീർത്ഥവും നടത്തപ്പെട്ടു.