കക്കോടിയിൽ സംരംഭകത്വ ബോധവത്കരണം

Monday 30 May 2022 12:52 AM IST
seminar

കോഴിക്കോട്: വ്യവസായ വാണിജ്യ വകുപ്പും കക്കോടി ഗ്രാമപഞ്ചായത്തും ചേർന്ന് നാളെ രാവിലെ 10 മുതൽ സംരംഭകത്വ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. വനംവന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ശില്പശാല ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടിയിൽ സംരംഭകത്വത്തിന്റെ പ്രാധാന്യം, വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, വിവിധതരം സർക്കാർ പദ്ധതികൾ, ആനുകൂല്യങ്ങൾ, ലൈസൻസ് നടപടിക്രമങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുണ്ടാവും. പഞ്ചായത്തിൽ പുതുതായി സംരംഭം ആരംഭിക്കുന്നവർക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കാൻ താൽപ്പര്യമുള്ളവർക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് ലോൺ, സബ്‌സിഡി, ലൈസൻസ് മേളകളിലും പങ്കെടുക്കാൻ അവസരം ലഭിക്കും. ഫോൺ: 9020966466.