ഡോ.ജോയി ഫിലിപ്പ് നിര്യാതനായി
Monday 30 May 2022 12:00 AM IST
പോത്തൻകോട് : തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ മെഡിസിൻ പ്രൊഫസറും മേധാവിയും വട്ടപ്പാറ എസ്.യു.ടി. അക്കാഡമി ഒഫ് മെഡിക്കൽ സയൻസസിലെ മുൻ പ്രിൻസിപ്പലുമായ ഡോ.ജോയി ഫിലിപ്പ് (74) നിര്യാതനായി. നാലാഞ്ചിറ ഊര്യക്കുന്നത്ത് സ്റ്റെപ്പ് ജംഗ്ഷനിലെ ബഥേലിലായിരുന്നു താമസം. ഹൃദയ സ്തംഭനമാണ് മരണകാരണം.
ഭാര്യ :പരേതയായ ഡോ.ജില്ലി തെരേസ (ഫാർമക്കോളജി) . മക്കൾ: ഡോ.കിരൺ ജോയി ഫിലിപ്പ് (യു. എസ് .എ),ഡോ.ദീപ (ആർ.സി. സി ). സംസ്ക്കാരം പിന്നീട് നടക്കും.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസും എം.ഡിയും ഗോൾഡ് മെഡലോടെ പാസായ ശേഷം അസിസ്റ്റന്റ് പ്രൊഫസാറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.വാത സംബന്ധമായ റുമറ്റോളജി വിഭാഗത്തിൽ വിദേശത്ത് ഉൾപ്പെടെ ഉന്നത പഠനം നേടിയിട്ടുണ്ട്. മെഡിസിൻ വിഭാഗത്തിൽ ഒട്ടേറേ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.