കാട്ടുപന്നികളെ വെടിവയ്ക്കൽ: സർക്കാർ തീരുമാനം ശരിയെന്ന് മന്ത്രി
Monday 30 May 2022 12:01 AM IST
കോഴിക്കോട് : കാട്ടുപന്നികളെ വെടിവയ്ക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ശരിയാണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. വസ്തുത മനസിലാക്കാതെയുള്ള മനേകാഗാന്ധിയുടെ പ്രതികരണത്തിന് മറുപടി നൽകും. സർക്കാർ തീരുമാനം ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം തിരുവമ്പാടിയിൽ വിദ്യാർത്ഥിക്ക് നേരെയുണ്ടായ കാട്ടുപന്നി ആക്രമണം. കേന്ദ്ര നിയമപ്രകാരം സംസ്ഥാനത്തിന് ഇത്തരം നടപടിക്ക് അധികാരമുണ്ട്. വന്യമൃഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനുള്ള വനംവകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്റർമാരുടെ അധികാരം തദ്ദേശസ്ഥാപന അധികൃതർക്ക് കൈമാറ്റം ചെയ്തുവെന്നത് മാത്രമാണ് ഇപ്പോൾ ചെയ്തിട്ടുളളത്. ഇക്കാര്യം മനേകാഗാന്ധിയെ ബോദ്ധ്യപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.