പൂർവവിദ്യർത്ഥി സംഗമം

Monday 30 May 2022 1:35 AM IST

കൊല്ലം: ഫാത്തിമ മാതാ കോളേജിലെ 1977 - 80 കാലഘട്ടത്തിലെ ബി.എസ്‌സി ഫിസിക്സ് ബാച്ചിന്റെ പൂർവവിദ്യർത്ഥി സംഗമം നടന്നു. വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചിരുന്നവർ 42 വർഷങ്ങൾക്കു ശേഷമാണ് കണ്ടുമുട്ടിയത്.
അദ്ധ്യാപകരായിരുന്ന പ്രൊഫ. കോൺസ്റ്റന്റെൻ.ബി. ഫെർണാണ്ടസ്, പ്രൊഫ. മേരി സ്റ്റെല്ല, പ്രൊഫ. ആന്റണി മെന്റസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ ഡോ. പി.ജെ. ജോജോ, വകുപ്പ് മേധാവി ഡോ. ഷീനാ മേരി എന്നിവർ സംസാരിച്ചു.
ജോൺസൻ, പ്രൊഫ.സജേഷ് ബാബു, രഘുനാഥ്, ഉണ്ണിക്കൃഷ്ണൻ, ജോർജ് എന്നിവർ നേതൃത്വം നൽകി. 33 പേരിൽ 26 പേർ പങ്കെടുത്തു. സ്നേഹവിരുന്നും അഷ്ടമുടിക്കായലിൽ ഉല്ലാസയാത്രയും നടത്തി.

Advertisement
Advertisement