ജയിച്ചത് രാജ്യവും ജനങ്ങളും, ഞാനല്ലെന്ന് നരേന്ദ്രമോദി, വിജയത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
Thursday 23 May 2019 8:17 PM IST
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതമെന്ന രാജ്യവും ജനങ്ങളുമാണ് ജയിച്ചതെന്ന് മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ വിജയമാണിത്, ജനങ്ങളുടെ വിജയമാണിത്. ഈ വിജയത്തിൽ രാജ്യത്തെ ജനങ്ങളോട് നന്ദി അറിയിക്കുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ തലകുനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം ഒരു പാർട്ടി നേടുന്ന ഏറ്റവും വലിയ വിജയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.