മോട്ടോർ വാഹന വകുപ്പിന്റെ വിലക്ക് സ്കൂൾ ബസ് ഓടിക്കാൻ മദ്യപർ വേണ്ട!

Tuesday 31 May 2022 12:36 AM IST

കോലഞ്ചേരി: ഒരിക്കലെങ്കിലും മദ്യപിച്ച് വാഹനമോടിച്ചതിനും അമിതവേഗതയ്ക്കും പിടിക്കപ്പെട്ടവർ സ്കൂൾ വാഹനങ്ങൾ ഓടിക്കുന്നതിന് മോട്ടോർ വാഹനവകുപ്പിന്റെ വിലക്ക്. സ്കൂൾ തുറപ്പിന് മുന്നോടിയായി ഇതടക്കം കർശന നിർദേശങ്ങളാണ് വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്.

 ബസുകളിൽ റൂട്ട് ഓഫീസർ വേണം. ഇദ്ദേഹം വാഹനവും ജീവനക്കാരെയും വിദ്യാർത്ഥികളെയും നിരീക്ഷിക്കണം.

 ബസുകളിൽ വിദ്യാർത്ഥികളുടെ റൂട്ട് രജിസ്​റ്റർ വേണം.

 വെ​റ്റിലമുറുക്ക്, ലഹരി ഉപയോഗം, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഉള്ളവരെ ഡ്യൂട്ടിക്ക് നിയോഗിക്കരുത്

 വാഹനങ്ങൾക്ക് ഇടയിലൂടെയും റോഡ് മുറിച്ച് കടന്നും വിദ്യാർത്ഥികൾ ബസിലേക്ക് കയറുന്നത് ഒഴിവാക്കണം.

 കുട്ടികളുടെ സുരക്ഷയ്ക്ക് ഡോർ അ​റ്റൻഡർ നിർബന്ധം.

 വാഹനത്തിന്റെ പിന്നിൽ ചൈൽഡ്‌ലൈൻ, പൊലീസ്, ആംബുലൻസ്, ഫയർഫോഴ്‌സ്, മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നമ്പറുകൾ വേണം.

 എമർജൻസി വാതിൽ ഘടിപ്പിക്കണം. കൂളിംഗ് ഫിലിം, കർട്ടൻ പാടില്ല, ഫസ്​റ്റ് എയ്ഡ് ബോക്‌സ് നിർബന്ധം.

 ബാഗ്, കുട എന്നിവ സൂക്ഷിക്കാൻ റാക്കുകൾ വേണം.

 ജനലിന്റെ താഴെ നീളത്തിൽ കമ്പികൾ ഘടിപ്പിക്കണം.

 കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കാണാനായി കോൺവെക്‌സ് ക്രോസ് വ്യൂ മിറർ സ്ഥാപിക്കണം.

 ഡ്രൈവർ വെള്ള ഷർട്ടും കറുപ്പ് പാന്റ്‌സും തിരിച്ചറിയൽ കാർഡും ധരിക്കണം.

 സീ​റ്റിംഗ് കപ്പാസി​റ്റിയിലെ കുട്ടികളെ കയറ്റാവൂ. നിർത്തി യാത്ര അനുവദിക്കില്ല.

 സ്പീഡ് ഗവേണർ, ജി.പി.എസ് നിർബന്ധം. വാഹനം സുരക്ഷമിത്ര സോഫ്റ്റ് വെയറുമായി ബന്ധിപ്പിക്കണം.

 ഡ്രൈവർക്ക് 10 വർഷം പ്രവൃത്തി പരിചയം വേണം

 സ്കൂൾ ബസുകളുടെ സുരക്ഷ ഉറപ്പാക്കും. ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. രക്ഷിതാക്കളും സ്കൂൾ അധികൃതരും ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

എം.കെ. പ്രകാശ്

ജോയിന്റ് ആർ.ടി.ഒ

പെരുമ്പാവൂർ സബ് ആർ.ടി ഓഫീസ്

Advertisement
Advertisement