എ.ശാന്തകുമാർ അനുസ്മരണ സംഘാടക സമിതിയായി

Tuesday 31 May 2022 12:19 AM IST
സംഘാടക സമിതി

കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എ.ശാന്തകുമാർ അനുസ്മരണം ജൂൺ 16ന് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം നാടകകൃത്തും സംവിധായകനുമായ സതീഷ് കെ.സതീഷ് ഉദ്ഘാടനം ചെയ്തു. എ.കെ.രമേശ് അദ്ധ്യക്ഷത വഹിച്ചു. ഡോ.യു.ഹേമന്ത്കുമാർ, എം.എ.ജോൺസൺ, കരീംദാസ്, പി.എം.വി.പണിക്കർ , ഗിരീഷ് കളത്തിൽ, കെ.വി.വിജേഷ് ,കരുണാകരൻ പറമ്പിൽ, എം.എ.നാസർ, രാകേഷ് , എം.സി.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ടി.പി.ദാസൻ (ചെയർമാൻ) എം.സി.സന്തോഷ് കുമാർ (ജനറൽ കൺവീനർ) കെ.സുരേഷ് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisement
Advertisement