അങ്കണവാടിയിൽ ജൂണിൽ മുട്ടയും പാലും

Tuesday 31 May 2022 12:20 AM IST

പത്തനംതിട്ട : അങ്കണവാടി കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു ദിവസം മുട്ടയും പാലും നൽകുന്ന പദ്ധതി ജൂണിൽ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഈ വർഷത്തെ അങ്കണവാടി പ്രവേശനോത്സവത്തിന്റെയും കുട്ടികൾക്കുള്ള തേൻകണം പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം ഓതറ പഴയകാവ് അങ്കണവാടിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അങ്കണവാടികളിലെ കഥകളും പാട്ടുകളും ജെൻഡർ ഓഡിറ്റ് നടത്തി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. അതിനനുസരിച്ചുള്ള ഉള്ളടക്കമായിരിക്കും ഇനി പുസ്തകങ്ങളിൽ ഉണ്ടാകുകയെന്നും മന്ത്രി പറഞ്ഞു. കുട്ടികൾക്കുള്ള പ്രീ സ്‌കൂൾകിറ്റ് വിതരണം ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ നിർവഹിച്ചു.

Advertisement
Advertisement