കാളിദാസൻ മരിച്ചു, കണ്വ മാമുനി മരിച്ചു......, ശകുന്തള മാത്രം മരിച്ചില്ല, പാട്ടിലൂടെ ഇടതുപക്ഷത്തെ ട്രോളി അഡ്വ. ജയശങ്കർ
Thursday 23 May 2019 9:47 PM IST
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ പരാജയത്തെ ട്രോളി അഡ്വക്കറ്റ് ജയശങ്കർ രംഗത്ത്. കാളിദാസൻ മരിച്ചു, കണ്വ മാമുനി മരിച്ചു, അനസൂയ മരിച്ചു, പ്രിയംവദ മരിച്ചു, ശകുന്തള മാത്രം മരിച്ചില്ല.. എന്ന പാട്ട് പോലെയാണ് ഇടതുപക്ഷത്തിന്റെ കാര്യമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പരിഹസിച്ചു.
ആറ്റിങ്ങലിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ സമ്പത്തും പാലക്കാട്ടെ എം.ബി രാജേഷും ആലത്തൂരിൽ പി.കെ ബിജുവും ദയനീയമായി പരാജയപ്പെട്ടപ്പോൾ ആലപ്പുഴയിലെ സ്ഥാനാർത്ഥി മാത്രം തോറ്റില്ലെന്നും ജയശങ്കർ പറയുന്നു. വിനയവും മര്യാദയുമുളള പൊതു പ്രവർത്തകനാണ് എ. എം ആരിഫെന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.