ആ​ഴ​ക്ക​ട​ല​ട​ങ്ങും,​ ട്രോളിംഗ് നിരോധനത്തിന് 10​ ​നാൾ

Tuesday 31 May 2022 12:58 AM IST

കൊല്ലം: ആഴക്കടൽ മത്സ്യത്തൊഴിലാളികളെ വറുതിയിലാക്കി ട്രോളിംഗ് നിരോധനം അടുത്തമാസം 9ന് അർദ്ധരാത്രി നിലവിൽ വരും. 12 നോട്ടിക്കൽ മൈൽ അകലെ വരെ ജൂലായ് 31 വരെ യന്ത്രവത്കൃത ബോട്ടുകൾക്കാണ് നിരോധനം. 12 നോട്ടിക്കൽ മൈലിന് പുറത്ത് കേന്ദ്ര സർക്കാരിന്റെ ട്രോളിംഗ് നിരോധനം ഇപ്പോൾ നിലനിൽക്കുന്നുണ്ട്.

ട്രോളിംഗ് നിരോധനത്തിന്റെ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ഇന്നലെ കളക്ടർ വിളിച്ചുചേർത്ത യോഗത്തിൽ ട്രോളിംഗ് നിരോധനം അവസാനിക്കുന്ന 31ന് പകൽ ഐസ് നിറയ്ക്കാൻ ഹാർബറിൽ കടക്കാൻ ബോട്ടുകൾ അനുമതി ചോദിച്ചു. ജില്ലാതലത്തിൽ തീരുമാനമെടുക്കാൻ കഴിയാത്തതിനാൽ ഇക്കാര്യത്തിൽ തീരുമാനമായില്ല. വർഷങ്ങളായുള്ള കീഴ്വഴക്കം അനുസരിച്ച് 31ന് രാത്രി മാത്രമേ ബോട്ടുകളെ കടലിൽ പോകാൻ അനുവദിക്കുകയുള്ളു.

ജില്ലയിൽ നൂറോളം ബോട്ടുകൾ

1. ജില്ലയിയുടെ തീരത്ത് അടുപ്പിക്കുക നൂറോളം ബോട്ടുകൾ

2. ശക്തികുളങ്ങരയിലും അഴീക്കലുമാണ് ബോട്ടുകളുള്ളത്

3. പരമ്പരാഗത യാനങ്ങൾക്ക് നിയന്ത്രണമില്ല

4. ജൂൺ 9ന് രാത്രി 12ന് നീണ്ടകര പാലത്തിന്റെ തൂണുകളിൽ ചങ്ങല ബന്ധിക്കും

5. ഇതിന് മുമ്പായി ബോട്ടുകൾ നീണ്ടകര പാലത്തിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റും

കടലിൽ പട്രോളിംഗ്

നിരോധനം ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും കടലിൽ പട്രോളിംഗ് നടത്തും. നീണ്ടകരയിലും തങ്കശേരിയിലും അഴീക്കലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിൽ രക്ഷാപ്രവർത്തനത്തിനുള്ള ബോട്ടുകളും ഉണ്ടാകും.

ബോട്ട് മത്സ്യം ഇല്ലാത്തതിനാൽ വള്ളക്കാരുടെ മത്സ്യങ്ങൾക്ക് കൂടുതൽ വില ലഭിക്കും. ഇത്തവണ പരമ്പരാഗത യാനങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ല. ആശ്വാസനാളുകളാണ് ട്രോളിംഗ് നിരോധനം കാലം.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ

Advertisement
Advertisement