സംഗീതശ്രീ പുരസ്‌കാരം

Thursday 02 June 2022 12:49 AM IST

കൊച്ചി: കല്യാണി മ്യൂസിക് ട്രസ്റ്റിന്റെ പ്രഥമ ഇ.എസ്. മേനോൻ സ്‌മാരക സംഗീതശ്രീ പുരസ്‌കാരത്തിന് കർണാടക സംഗീതജ്ഞൻ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസൻ അർഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. യുവസംഗീതജ്ഞർക്കുള്ള സംഗീതപ്രതിഭാ പുരസ്‌കാരം സുദീപ് പാലനാടിന് നൽകും. കൊച്ചി റിഫൈനറീസ് മുൻ ഫിനാൻസ് ഡയറക്ടറും സംഗീത പ്രേമിയുമായിരുന്ന പരേതനായ ഇളമന സുധീന്ദ്ര മേനോന്റെ സ്മരണയ്ക്ക് രൂപീകരിച്ചതാണ് ട്രസ്റ്റ്. ട്രസ്റ്റിന്റെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും ജൂൺ 5ന് വൈകിട്ട് 6ന് തൃപ്പൂണിത്തുറ അഭിഷേകം കൺവെൻഷൻ സെന്ററിൽ നടക്കും. പെരുവനം കുട്ടൻ മാരാർ ചടങ്ങിൽ മുഖ്യാതിഥിയാകും.

Advertisement
Advertisement