ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ 17 കോഴ്സുകൾകൂടി ഇക്കൊല്ലം: ഗവർണർ, 12 ബിരുദ കോഴ്സുകളും 5 പി.ജി കോഴ്സുകളും

Thursday 02 June 2022 12:00 AM IST
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് കോഴ്‌സ് വിജയികളായ ജനപ്രതിനിധികൾക്കുള്ള അവാർഡ് ദാനം കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പി.എം. മുബാറക്ക് പാഷ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ, ഓപ്പൺ യൂണിവെഴ്‌സിറ്റി സിൻഡിക്കറ്റ് അംഗം ബിജു കെ. മാത്യു തുടങ്ങിയവർ സമീപം

കൊല്ലം: 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന ഗുരുദേവന്റെ ഉദ്‌ബോധനം പ്രാവർത്തികമാക്കാൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഇക്കൊല്ലം 12 ബിരുദ കോഴ്സുകളും അഞ്ച് പി.ജി കോഴ്സുകളും കൂടി ആരംഭിക്കുമെന്ന് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ, കേരള യൂണിവേഴ്‌സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്‌നോളജി എന്നിവ സംയുക്തമായി സംഘടിപ്പിച്ച,​ സർട്ടിഫിക്കറ്റ് കോഴ്‌സ് വിജയികളായ ജനപ്രതിനിധികൾക്കുള്ള അവാർഡ് ദാനം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

ജ​ന​പ്ര​തി​നി​ധി​കൾ ഏ​റ്റ​വും ന​ല്ല സാ​മൂ​ഹ്യ​സേ​വ​കരാകണം. ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണം, സ്​ത്രീ ശാ​ക്തീ​ക​ര​ണം, വി​ക​സ​നം, പൊ​തു​ജ​ന​പ​ങ്കാ​ളി​ത്തം എ​ന്നി​വ​യ്​ക്ക് പ്രാ​ധാ​ന്യം നൽ​ക​ണ​മെ​ന്നും ഗ​വർ​ണർ പ​റ​ഞ്ഞു. മന്ത്രി ജെ. ചിഞ്ചു റാണി മുഖ്യപ്രഭാഷണം നടത്തി. ഗവർണർ കോൺവൊക്കേഷൻ രജിസ്റ്ററിൽ ഒപ്പുവച്ചു. തുടർന്ന് ഭദ്രദീപം തെളിച്ചു. കോൺവൊക്കേഷൻ നോട്ട് ജനപ്രതിനിധികൾ ഏറ്റുചൊല്ലി. കേരള യൂണിവേഴ്‌സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്‌നോളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പി.എം. മുബാറക്ക് പാഷ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement