സി- ആപ്റ്റിൽ വിരമിക്കൽ പ്രായം 60

Thursday 02 June 2022 3:23 AM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിൽ (സി-ആപ്റ്റ്) വിരമിക്കൽ പ്രായം 58ൽ നിന്ന് അറുപതാക്കി ഉയർത്തി സർക്കാർ ഉത്തരവ്.

31 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു. മാർച്ച് 30ന് ചേർന്ന സി-ആപ്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ ശുപാർശപ്രകാരം മാനേജിംഗ് ഡയറക്ടർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗ തീരുമാനമനുസരിച്ച് വിരമിക്കൽ പ്രായം ഉയർത്തിയത്.

Advertisement
Advertisement