ഇ-ഗവേണൻസ് ശക്തമാക്കും: മന്ത്രി ഗോവിന്ദൻ

Thursday 02 June 2022 3:25 AM IST

തിരുവനന്തപുരം: നഗരസഭകളിലും കോർപ്പറേഷനുകളിലും നിന്ന് അതിവേഗത്തിലും ഉയർന്ന ഗുണനിലവാരത്തിലും സേവനം ലഭ്യമാക്കാൻ ആവശ്യമായ സോഫ്റ്റ് വെയർ സംവിധാനം സജ്ജമാക്കുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം .വി .ഗോവിന്ദൻ പറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങളിലെ ഇ-ഗവേണൻസ് പരിഹാരങ്ങൾ സംബന്ധിച്ച് ഇൻഫർമേഷൻ കേരള മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ട് ദിവസത്തെ ശിൽപ്പശാലയിൽ കേന്ദ്രസർക്കാരിന്റെ ഇ-ഗവേണൻസ് ഏജൻസിയായ നാഷണൽ അർബൻ ഡിജിറ്റൽ മിഷന്റെ പ്രതിനിധികൾ പങ്കെടുത്തു. ഐ. ടി മിഷൻ, എൻ. ഐ. സി, ഐ. കെ. എം, സ്മാർട്ട് സിറ്റി തുടങ്ങിയ വിവിധ ഏജൻസികളും വകുപ്പ് മേധാവികളും ശിൽപ്പശാലയിൽ പങ്കാളികളായി.

Advertisement
Advertisement