സ്കൂൾമുറ്റം ഉണർന്നു

Thursday 02 June 2022 12:40 AM IST
അടൂർ സബ്ജില്ലാതല പ്രവേശനോത്സവം ഏഴംകുളം ഗവ. എൽ. പി സ്കൂളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : കഴിഞ്ഞ രണ്ടുവർഷത്തെ ഇടവേളകൾക്ക് ശേഷം സ്‌കൂൾ വളപ്പുകൾ കുട്ടികളാൽ നിറഞ്ഞു. ഏറെ സന്തോഷത്തോടെയാണ് വിദ്യാർത്ഥികൾ മാതാപിതാക്കൾക്കൊപ്പം മാസ്‌കും പുത്തനുടുപ്പും വർണ്ണക്കുടകളും ബാഗുമേന്തി സ്‌കൂൾ മുറ്റത്ത് എത്തിയത്. അടൂർ സബ്ജില്ലയിലെ സർക്കാർ സ്‌കൂളുകളിൽ പ്രവേശനോത്സവം വർണാഭമായി. സബ് ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം ഏഴംകുളം ഗവ.എൽ.പി സ്‌കൂളിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻപിള്ള അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ബീനാപ്രഭ മുഖ്യപ്രഭാഷണം നടത്തി. ബോക്ക് പഞ്ചായത്ത് മെമ്പർ എസ്. രഞ്ജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജയൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധാമണി ഹരികുമാർ, പഞ്ചായത്ത് മെമ്പർമാരായ എസ്.ഷിജ, ബാബു ജോൺ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സീമാ ദാസ്, അനിൽ നെടുമ്പള്ളിൽ, ഡി. ഡാനിയൽ, അൻസിയ, എസ്.ആർ.സി.നായർ, ഏഴംകുളം മോഹൻകുമാർ, സ്മിത എം. നാഥ് പ്രധാന അദ്ധ്യപകൻ ഡി. അശോകൻ തുടങ്ങിയവർ സംസാരിച്ചു.

അടൂർ മുനിസിപ്പൽതല പ്രവേശനോത്സവം അടൂർ ഗവ. യു.പി., ഗവ.എൽ. പി. സ്‌കൂളിൽ നടന്നു. ബി.ആർ.സി ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ ഡി. സജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ദിവ്യ റെജി മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു.

ഏനാത്ത് ഗവ.എസ്.വി.എൽ.പി സ്‌കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ വിനോദ് തുണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വിനോദ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ചൂരക്കോട് ഗവ.എൽ.പി സ്‌കൂളിൽ ഒന്നാം ക്ലാസിൽ മാത്രം 77 വിദ്യാർത്ഥികൾ പ്രവേശനം തേടി. 2,3, 4 ക്ലാസ്സുകളിലായി പുതിയതായി 22 പേരും എത്തി. എല്ലാ വിദ്യാർത്ഥികൾക്കും മാസ്‌ക്ക്, സാനിറ്റൈസർ എന്നിവ നൽകിയാണ് സ്വീകരിച്ചത്. തുടർന്ന് അക്ഷരദീപം തെളിയിച്ചു.

Advertisement
Advertisement