കെ​.എൻ.​ഇ.​എ​ഫ് സം​സ്ഥാ​ന പഠ​ന​ക്യാ​മ്പ്: ഇ​ന്നു​മു​തൽ കൊ​ല്ല​ത്ത്

Thursday 02 June 2022 1:55 AM IST

കൊ​ല്ലം: കേ​ര​ള ന്യൂ​സ്‌​പേ​പ്പർ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷൻ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന പഠ​ന​ക്യാ​മ്പ് ഇന്നും നാളെയുമായി നെ​ല്ലി​മു​ക്കി​ലെ ക്ലൗ​ഡ്‌​സ് റി​സോർ​ട്ടിൽ ന​ട​ക്കും.

ഉ​ച്ച​യ്​ക്ക് 1.30​ന് ര​ജി​സ്‌​ട്രേ​ഷൻ, 2ന് സ​മ്മേ​ള​നം എൻ.കെ.പ്രേ​മ​ച​ന്ദ്രൻ എം​.പി ഉ​ദ്​ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡന്റ് വി.എ​സ്.ജോൺ​സൺ അദ്ധ്യ​ക്ഷ​നാ​വും.
ഓൾ ഇ​ന്ത്യ ന്യൂ​സ്‌​പേ​പ്പർ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷൻ ദേ​ശീ​യ ജ​ന​റൽ സെ​ക്ര​ട്ട​റി വി.ബാ​ല​ഗോ​പാൽ, നോൺ ജേർ​ണ​ലി​സ്റ്റ് പെൻ​ഷണേ​ഴ്‌​സ് യൂ​ണി​യൻ സം​സ്ഥാ​ന പ്ര​സി​ഡന്റ് കെ.എൻ.ല​താ​നാ​ഥൻ, കൊ​ല്ലം പ്ര​സ് ​ക്ല​ബ് സെ​ക്ര​ട്ട​റി എം.എം.ബി​ജു, കെ.​എൻ.​ഇ​.എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജ​യി​സൺ മാ​ത്യു, എ​സ്.വി​ജ​യൻ എ​ന്നി​വർ സംസാരി​ക്കും.
വി​വി​ധ വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച ക്ലാ​സു​കൾ ഐ​.എൻ.​ടി.​യു​.സി സം​സ്ഥാ​ന പ്ര​സി​ഡന്റ് ആർ.ച​ന്ദ്ര​ശേ​ഖ​രൻ, എ.​ഐ.​ടി​.യു​.സി സം​സ്ഥാ​ന പ്ര​സി​ഡന്റ് ജെ.ഉ​ദ​യ​ഭാ​നു, സി​.ഐ​.ടി.​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്റ് എ​സ്.ജ​യ​മോ​ഹൻ, എ​.ഐ​.എൻ.​ഇ.​എ​ഫ് ജ​ന​റൽ സെ​ക്ര​ട്ട​റി വി.ബാ​ല​ഗോ​പാൽ, ബി​.എം.​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.വാ​രി​ജാ​ക്ഷൻ, പി.എ​ഫ് ഓ​ഫീ​സർ എം.ഗോ​പ​കു​മാർ എ​ന്നി​വർ ന​യി​ക്കും.
പ​രി​പാ​ടി​കൾ​ക്ക് എം.ജ​മാൽ ഫൈ​രൂ​സ്, എ​സ്.ആർ.അ​നിൽ​കു​മാർ, ടി.ആർ.സന്തോഷ്, സി.ആർ.അ​രുൺ, ജ​യ​കു​മാർ തി​രു​ന​ക്ക​ര, മ​ഹേ​ഷ്, എസ്.ശ്രീ​ഷ്​കു​മാർ തു​ട​ങ്ങി​യ​വർ നേ​തൃ​ത്വം നൽ​കും.

Advertisement
Advertisement