നിലമ്പൂർ ഉപജില്ലാതല സ്‌കൂൾ പ്രവേശനോത്സവം

Thursday 02 June 2022 2:11 AM IST

നിലമ്പൂർ: നിലമ്പൂർ ഉപജില്ലാതല സ്‌കൂൾ പ്രവേശനോത്സവം അമരമ്പലം സൗത്ത് ഗവൺമെന്റ് യു.പി സ്‌കൂളിൽ പി.വി അൻവർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈന്റെ അദ്ധ്യക്ഷതവഹിച്ചു. കുട്ടികളെ നിലമ്പൂർ ബി.ആർ.സി അധികൃതരും എ.ഇ.ഒ, പ്രധാനാദ്ധ്യാപകൻ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അദ്ധ്യാപകരും നാട്ടുകാരും പി.ടി.എ, എസ്.എം.സി ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് കുട്ടികളെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്തത്. പായസ വിതരണവും ഉണ്ടായിരുന്നു. കുട്ടികൾക്ക് സമ്മാനങ്ങളും നൽകി.

മലപ്പുറം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ എൻ.എ കരീം മുഖ്യസന്ദേശം നൽകി. ഹെഡ്മാസ്റ്റർ ശ്രീജിത്ത് കുമാർ എം, നിലമ്പൂർ ബ്ലോക്ക് പ്രൊജക്ട് കോ ഓർഡിനേറ്റർ എം. മനോജ് കുമാർ, സീനിയർ അസിസ്റ്റന്റ് റീജ കെ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു, നിലമ്പൂർ എ.ഇ.ഒ സുരേഷ് ബാബു പി.പി, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ, പി.ടി.എ പ്രസിഡന്റ് വിനോദ് തുടങ്ങിയവർ സംസാരിച്ചു. എൽ.എസ്.എസ് സ്‌കോളർഷിപ്പ് നേടിയ ഹരിപ്രസാദിനെ എം.എൽ.എ മൊമെന്റൊ നൽകി ആദരിച്ചു. പ്രി പ്രൈമറി ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്ക് ഫീനിക്സ് ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

Advertisement
Advertisement