കെ.എസ്.യു ഭക്ഷണപ്പൊതി വിതരണം

Thursday 02 June 2022 2:48 AM IST

കരുനാഗപ്പള്ളി: കെ .എസ് .യു നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.യുവിന്റെ 65-ാം ജന്മദിനത്തിൽ പുതിയകാവ് ടി.ബി.ഹോസ്പിറ്റലിലെ രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്തു . സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ റഫീഖ് ക്ലാപ്പന അദ്ധ്യക്ഷനായി. കെ .എസ്. യു ജില്ലാ ജനറൽ സെക്രട്ടറി അസ്‌ലം ആദിനാട്, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ റിയാസ് റഷീദ് , യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി പി.ആർ .വിശാന്ത്, കെ. എസ്. യു നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്‌ അൽത്താഫ് ഹുസൈൻ, എം. വി.വിശാഖ് , ഗ്രാമപഞ്ചായത്ത് മെമ്പർ യുസുഫ്, അമീൻ മലബാർ, നിഷാദ്, സജിൻഷാ സത്താർ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement