ഇവാനെ രക്ഷിക്കാൻ 18 കോടി ചാലഞ്ചുമായി നാട്ടുകാർ

Friday 03 June 2022 3:02 AM IST
18 കോടി ചാലഞ്ചു

കോഴിക്കോട്:സ്പൈനൽ മസ്കുലർ ആത്രോപ്പി എന്ന മാരക രോഗത്തിന്റെ പിടിയിലായ മുഹമ്മദ് ഇവാനെ രക്ഷിക്കാൻ 18 കോടിയുടെ ചാലഞ്ചുമായി സർവകക്ഷി ചികിത്സാസഹായ കമ്മിറ്റി. പാലേരിയിലെ കല്ലുള്ളതിൽ നൗഫലിന്റെയും ജാസ്മിന്റെയും ഏകമകനാണ് ഒരു വയസും 9 മാസവും പ്രായമുള്ള ഇവാൻ. കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുരോഗ ചികിത്സാ വിഭാഗം തലവനായ ഡോ.വി.ടി അജിത്കുമാറാണ് ഇവാന് എസ്.എം.എ സ്ഥിരീകരിച്ചത്. ചികിത്സിക്കാൻ 18 കോടി രൂപ വേണം. മരുന്നുകൾ വിദേശത്ത് നിന്ന് വരുത്തണം. നിർധന കുടുംബത്തിന് സ്വപ്നം കാണാൻ പോലും സാധിക്കാത്ത തുക കണ്ടെത്താൻ പക്ഷെ, നാട്ടുകാർ ഒന്നിക്കുകയാണ്. സംഭാവനകൾ ഫെഡറൽ ബാങ്ക് കുറ്റ്യാടി ശാഖയിലെ എന്ന 20470200002625 എന്ന അക്കൗണ്ട് നമ്പറിൽ ( IFSC:FDRL0002047) അയക്കണമെന്ന് ടി.പി.രാമകൃഷ്ണൻ എം.എൽ.എ, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, എൻ.പി വിജയൻ, എസ്.പി കുഞ്ഞമ്മദ്, ഡോ.അജിൽ, കെ.വി കുഞ്ഞിക്കണ്ണൻ, സിദ്ദിഖ് തങ്ങൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertisement
Advertisement