പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Friday 03 June 2022 12:07 AM IST

തിരുവനന്തപുരം: ആരോഗ്യ സർവകലാശാല 21 മുതൽ നടത്തുന്ന രണ്ടാം വർഷ ആയുർവേദ മെഡിക്കൽ പരീക്ഷ എഴുതാൻ തിരുവനന്തപുരം ആയുർവേദ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികൾക്കും അവസരം നൽകണമെന്ന വിദ്യാർത്ഥികളുടെ ആവശ്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം ആയുർവേദ കോളേജ് പ്രിൻസിപ്പൽ എന്നിവർ ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്​റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

സൂപ്പർ ഫൈനായി 5515 രൂപ ഈടാക്കുന്നതും തിരുവനന്തപുരം ആയുർവേദ കോളേജ് നടത്തിയ ഇന്റേണൽ പരീക്ഷയിലെ കൂട്ടത്തോൽവിയെ കുറിച്ചും വിശദീകരിക്കണം. തൃപ്പൂണിത്തുറ, കണ്ണൂർ ആയുർവേദ മെഡിക്കൽ കോളേജുകളിലെ എല്ലാ വിദ്യാർത്ഥികൾക്കും അവസരം നൽകിയപ്പോൾ മോഡൽ പരീക്ഷ തോ​റ്റതിന്റെ പേരിൽ സർവകലാശാലാ പരീക്ഷ എഴുതുന്നതിൽ നിന്ന് കുട്ടികളെ വിലക്കിയതായും പരാതിയിൽ പറയുന്നു. കൊവിഡ് കാരണം ഇവർക്ക് കൃത്യമായി ക്ലാസുകൾ ലഭിച്ചിരുന്നില്ല.

Advertisement
Advertisement