അപരന് 384 നോട്ടയ്ക്ക് 1111

Saturday 04 June 2022 1:17 AM IST

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർത്ഥി ഡോ.ജോ ജോസഫിന് വെല്ലുവിളി ഉർത്തുമെന്ന് പ്രഖ്യാപിച്ച അപരൻ ജോമോൻ ജോസഫ് നിലംതൊട്ടില്ല. ജോമോന് ആകെ കിട്ടിയത് 384 വോട്ട്.

അപരനേക്കാൾ വോട്ട് നേടിയ 'നോട്ട" നാലാംസ്ഥാനത്തെത്തി. 1,​111 വോട്ടാണ് നോട്ടയ്ക്ക് കിട്ടിയത്. ആദ്യറൗണ്ടിൽ തന്നെ 107 വോട്ടുനേടി നോട്ട സ്കോർബോ‌ർഡ് തുറന്നിരുന്നു. തുടർന്ന് എല്ലാ റൗണ്ടിലും സ്വാധീനം ഉറപ്പിച്ചു. മത്സരരംഗത്തുണ്ടായിരുന്ന അനിൽ നായർ -100, സി.പി.ദിലീപ് നായർ-36, ബോസ്കോ കളമശേരി - 136, മന്മഥൻ- 101 എന്നിവരും എല്ലാ റൗണ്ടിലും പേര് നിലനിറുത്തി.

Advertisement
Advertisement