ഫയർഫോഴ്സിൽ സ്ഥലംമാറ്റം വൈകി, വ്യാപക പരാതി

Saturday 04 June 2022 3:09 AM IST

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുകയും കുട്ടികളുടെ അഡ്മിഷൻ പൂർത്തിയാക്കുകയും ചെയ്തതിനു പിന്നാലെ ഫയർഫോഴ്സിൽ സ്ഥലംമാറ്റത്തിനുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചതിൽ പരാതിയുമായി ഉദ്യോഗസ്ഥർ. പലർക്കും മറ്റു ജില്ലകളിലേക്കാണ് മാറ്റം.

ഏപ്രിൽ 30ന് കരടും മേയ് 10ന് അന്തിമ ലിസ്റ്റും പ്രസിദ്ധീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. സാങ്കേതിക കാരണങ്ങൾകൊണ്ടാണ് കാലതാമസമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. ആദ്യഘട്ടമായി 850 ജീവനക്കാരെയാണ് സ്പാർക്ക് മുഖേന സ്ഥലം മാറ്റുന്നതിനായി നിശ്ചയിച്ചിരിക്കുന്നത്. ഇവർക്ക് പരാതികൾ അറിയിക്കാനുള്ള തീയതി ഇന്നവസാനിക്കും. അതേസമയം നിരവധി ഉദ്യോഗസ്ഥർ ആക്ഷേപവും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ആയിരത്തോളം പേരെ സ്ഥലം മാറ്റുന്നതിനുള്ള കരട് പട്ടിക ഇനിയും പുറത്തിറങ്ങാനുമുണ്ട്. സ്കൂളുകളിലും കോളേജുകളിലും മറ്റ് പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഡ്മിഷൻ നേടിയ മക്കളുടെ ടി.സി വാങ്ങി വേണം പലർക്കും സ്ഥലംമാറ്റിയ ഇടങ്ങളിലേക്ക് പോകേണ്ടത്. സ്വാധീനവും മറ്റും പരിഗണിക്കാതെയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് പറയപ്പെടുന്നത്. രാഷ്ട്രീയസ്വാധീനമുള്ളരെ ഇത് ചൊടിപ്പിച്ചതാണ് ആക്ഷേപത്തിന് കാരണമെന്നും ജീവനക്കാർ പറയുന്നുണ്ട്.

Advertisement
Advertisement