പാഠപുസ്‌തക ഇൻഡന്റ് ഓൺലൈനിൽ രേഖപ്പെടുത്താം

Saturday 04 June 2022 2:28 AM IST

തിരുവനന്തപുരം: സംസ്ഥാനസിലബസിൽ പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് ആറാം പ്രവൃത്തിദിന കണക്കനുസരിച്ച് അധികമായി വേണ്ടിവരുന്ന പാഠപുസ്‌തകങ്ങളുടെ ഇൻഡന്റ് ജൂൺ 10 മുതൽ 15 വരെ തീയതികളിൽ ടെക്സ്റ്റ് ബുക്ക് സപ്ളൈ മോണിറ്ററിംഗ് സിസ്റ്റം മുഖേന ഓൺലൈനായി രേഖപ്പെടുത്താം. വിശദസർക്കുലർ https://education.kerala.gov.in ൽ

Advertisement
Advertisement