'പരിസ്ഥിതി പഠനത്തിന് ഒരാമുഖം' പ്രകാശനംചെയ്തു

Saturday 04 June 2022 2:00 AM IST
'സേവ് പരിസ്ഥിതി പഠനത്തിന് ഒരാമുഖം' പുസ്തകം കവി പി.കെ ഗോപി പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: മുതിർന്നവരുടെ സമൂഹം പരിസ്ഥിതി നാശത്തിന് കാരണമാകുന്ന പ്രവൃത്തികളാണ് ചെയ്യുന്നതെന്നും വളർന്നുവരുന്ന സമൂഹം കൂടുതൽ പാരിസ്ഥിതിക അവബോധം ഉള്ളവരായി വളർന്നു വരണമെന്നും കവി പി.കെ ഗോപി. 'സേവ്: പരിസ്ഥിതി പഠനത്തിന് ഒരാമുഖം' എന്ന പേരിൽ വടയക്കണ്ടി നാരായണൻ രചിച്ച പുസ്തകം പുതിയറ ബി.ഇ.എം യു.പിസ്കൂളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻ്റ് ഫൗണ്ടേഷൻ ചെയർമാൻ ഹുസൈൻ മടവൂർ പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. ശോഭീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്ല സൽമാൻ പുസ്തകം പരിചയപ്പെടുത്തി. ഷാജു ഭായ് ശാന്തിനികേതൻ ഹരിത സന്ദേശം നൽകി. പി ഹേമാപാലൻ, മൈൻഡ് ട്യൂനർ സി.എ റസാഖ്, ബാലൻ തളിയിൽ, സി.കെ രാജലക്ഷ്മി, അവേലം അബ്ദുൾ അസീസ്, അനന്യ രഞ്ജിത്ത്, ഷാജിർഖാൻ വയ്യാനം, ശശികുമാർ ചേളന്നൂർ, പി.എൽ ജയിംസ്, എ.വി രമേശൻ, ബീന ഷാജു, അബ്ദുസമദ് എടവന, അഡ്വ.മാത്യു പുല്ലന്താനി, അഡ്വ. ഷാജു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement