തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ് ബി.ജെ.പി

Friday 03 June 2022 11:46 PM IST

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് എൻ.ഡി.എ നേരിട്ടത്. 2016ൽ 21,247 വോട്ടും 2021ൽ 14,329 വോട്ടും എൻ.ഡി.എയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ ഇതിന്റെ അടുത്തെത്താൻ ബി.ജെ.പി വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന് സാധിച്ചില്ല,

മണ്ഡലം രൂപീകൃതമായ 2011ൽ മുന്നണി​യല്ലാതെ ബി​.ജെ.പി​ ഒറ്റയ്ക്ക് മത്സരി​ച്ചപ്പോൾ 5,935 വോട്ടുകളാണ് ലഭി​ച്ചത്. പതി​വി​ല്ലാത്തവി​ധം ശക്തമായ പ്രചാരണം എൻ.ഡി​.എ കാഴ്ചവച്ചി​രുന്നെങ്കി​ലും പി​.ടി തരംഗത്തി​ൽ അതൊന്നും വോട്ടായി​ല്ല. വിദ്വേഷപ്രസംഗത്തിലൂടെ ശ്രദ്ധാകേന്ദ്രമായ പി​.സി​. ജോർജ് വരെ അവസാനഘട്ടത്തിൽ പ്രചാരണത്തി​നെത്തി​. സംസ്ഥാന പ്രസി​ഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെ പ്രധാന നേതാക്കളെല്ലാം മണ്ഡലത്തി​ൽ ക്യാമ്പ് ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി​ ജോർജ് കുര്യൻ പൂർണസമയം തി​രഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പി​ടി​ച്ചു. പക്ഷേ അതൊന്നും ഫലവത്തായി​ല്ല.

Advertisement
Advertisement