തൃശൂർ തിരിച്ച് കൊടുത്ത് സുരേഷ് ഗോപി പറയുന്നു,​ വിശപ്പടക്കിയതിന്,​ തന്നെ ചേർത്തുനിർത്തിയതിന് നന്ദി

Friday 24 May 2019 10:04 PM IST

തൃശൂർ: നടൻ സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിയെ നടത്തിയ ഒരു പ്രസംഗം സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. സ്വന്തം സ്റ്റെെലിൽ 'ഈ തൃശൂർ ഞാനെടുക്കുവാ' എന്ന പ്രസംഗം നിരവധി ട്രോളുകളുടെ പിറവിക്കും കാരണമായി. ഇപ്പോൾ താരം തൃശൂരുകാർക്ക് നന്ദി അർപ്പിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തി.

തൃശൂരിൽ സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം വളരെ വെെകിയായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ തന്റെ പ്രവർത്തന മികവ് കൊണ്ട് പ്രചാരണ രംഗത്ത് മറ്റ് സ്ഥാനാർത്ഥികളോടൊപ്പം എത്താനും താരത്തിനായി. മണ്ഡലത്തിൽ ശക്തമായി ത്രികോണ മത്സരമാണ് നടന്നത്. വെറും 17 ദിവസത്തെ പ്രചാരണം കൊണ്ട് 293822 വോട്ടുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.

തനിക്ക് ഭക്ഷണം തന്ന് വിശപ്പടക്കിയതിനും പ്രചാരണ സമയത്ത് എല്ലാ പ്രവർത്തനത്തിനും കൂടെ നിന്ന ത‌ൃശൂർക്കാക്ക് നന്ദി പറഞ്ഞാണ് സുരേഷ് ഗോപി എത്തിയത്. തൃശൂർകാർക്കും മാത്രമല്ല പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി പറയാൻ സുരേഷ് ഗോപി മറന്നില്ല.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

തൃശൂർ എന്നും ഉണ്ടാകും ഈ ഹൃദയത്തിൽ...!
എന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകിയ സ്നേഹത്തിന് നന്ദി!
എന്റെ വിശപ്പടക്കിയ

എന്നെ ചേർത്തു പിടിച്ച
കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാർക്കും സ്നേഹിതർക്കും പ്രവർത്തകർക്കും തൃശൂർകാർക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി!

ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയർന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങൾ...!