അപേക്ഷ ക്ഷണിച്ചു

Sunday 05 June 2022 12:19 AM IST

പത്തനംതിട്ട : പട്ടികജാതി കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്ന ജില്ലാപഞ്ചായത്തിന്റെ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ഈ അദ്ധ്യയന വർഷം അഞ്ചു മുതൽ 10 വരെ ക്ലാസുകളിലേക്ക് പ്രവേശനം നേടിയതുമായ കുട്ടികൾക്കാണ് പ്രവേശനം ലഭിക്കുന്നത്. മാർത്തോമാ ഹൈസ്‌കൂൾ പത്തനംതിട്ട, ബാലികാമഠം തിരുമൂലപുരം, സെന്റ്.മേരീസ് ബഥനി ഗേൾസ് ഹൈസ്‌കൂൾ റാന്നിപെരുനാട് എന്നീ സ്‌കൂളുകളിൽ ഈ പദ്ധതി പ്രകാരം പഠനം നൽകുന്നുണ്ട്. ഹോസ്റ്റൽ സൗകര്യം, ഭക്ഷണം, യൂണിഫോം മുതലായവ ലഭിക്കും. താല്പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ അഞ്ചിനു മുമ്പായി പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്കു അപേക്ഷ സമർപ്പിക്കണം. ഫോൺ : 0469 2600181.

Advertisement
Advertisement