ചാഞ്ചാടി സ്വർണം

Sunday 05 June 2022 12:20 AM IST

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ചാഞ്ചാട്ടത്തിലേക്ക്. ഇന്നലെ പവന് 280 രൂപ കുറഞ്ഞ് 38,200 രൂപയിലെത്തി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 4,775 രൂപയാണ് ഗ്രാമിന് ഇന്നലത്തെ വില. കഴിഞ്ഞ ദിവസം സ്വർണവില പവന് 400 രൂപ വർദ്ധിച്ച് 38,480 രൂപയിൽ എത്തിയിരുന്നു. കഴിഞ്ഞമാസം ഒരു തവണ മാത്രമാണ് സ്വർണവില 37,000ന് താഴെയെത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്വർണവില ചാഞ്ചാട്ടത്തിലാണ് തുടരുന്നത്.
മാർച്ച് ഒൻപതാം തീയതി സ്വർണവില 40,560 രൂപയിലേക്ക് കുതിച്ചിരുന്നു. 2020 ഓഗസ്റ്റ് ഏഴിനാണ് നിലവിലുള്ളതിൽ ഏറ്റവുമധികം സ്വർണവില സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 42,000 രൂപ വരെ അക്കാലയളവിൽ എത്തിയിരുന്നു.

Advertisement
Advertisement