അഖിലേന്ത്യാ നീറ്റ് പി.ജി രണ്ടാം റാങ്ക് തൃശൂർ സ്വദേശിക്ക്

Sunday 05 June 2022 12:26 AM IST

തൃശൂർ : അഖിലേന്ത്യാ നീറ്റ് പി.ജി പ്രവേശനപരീക്ഷയിൽ രണ്ടാം റാങ്കിന്റെ തിളക്കവുമായി തൃശൂർ സ്വദേശി. വരാക്കര സ്വദേശി ഡോ.ജോസഫ് ജോൺസണാണ് ഈ നേട്ടത്തിന് അർഹനായത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് കരസ്ഥമാക്കിയ ജോസഫ് വരാക്കര പൂവത്തൂക്കാരൻ ജോൺസന്റെയും ബിന്ദുവിന്റെയും മകനാണ്. അഖിലേന്ത്യാതലത്തിൽ 1.82 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. ആൾ ഇന്ത്യ മെഡിക്കൽ സയൻസ് ഒഴികെയുള്ള ഗവൺമെന്റ്, സ്വകാര്യ മെഡിക്കൽ കോളേജുകളിലേക്കാണ് പ്രവേശന പരീക്ഷ നടന്നത്. എയിംസ് പ്രവേശന പരീക്ഷയിൽ 19ാം റാങ്ക് നേടിയ ജോസഫിന് എയിംസിൽ തന്നെ പി.ജി പഠനം നടത്താനാണ് ആഗ്രഹം. ബിരുദാനന്തര ബിരുദത്തിന് റേഡിയോളജി മുഖ്യവിഷയമാക്കാനാണ് താത്പര്യമെന്ന് ഡോ.ജോസഫ് വ്യക്തമാക്കി.

Advertisement
Advertisement