തോട്ടത്തറ ഹാച്ചറിയിൽ കോഴിത്തീറ്റ നിർമ്മാണ ഫാക്ടറി ആരംഭിക്കും

Sunday 05 June 2022 1:10 AM IST

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആയൂർ തോട്ടത്തറ ഹാച്ചറിയിൽ കോഴിത്തീറ്റ ഉത്പാദിപ്പിക്കുന്ന ഫാക്ടറി ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ. 2022-23 വാർഷിക പദ്ധതിയിൽ ഒരു കോടി രൂപ ഇതിലേക്കായി മാറ്റിവയ്ക്കും.

ഫാമിലെ ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് ഹാച്ചറി കോംപ്ലക്‌സിൽ ആരംഭിച്ച വിപണനകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടൻ കോഴിക്കുഞ്ഞുങ്ങൾ, മുട്ട, ജൈവവളം തുടങ്ങിയവ വിപണനകേന്ദ്രത്തിൽ നിന്നും ലഭ്യമാകും.
വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ്. ഷൈൻകുമാർ പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അഡ്വ.അനിൽ.എസ്.കല്ലേലിഭാഗം, വസന്ത രമേശ്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെ.നജീബത്ത് സ്വാഗതവും ഹാച്ചറി സൂപ്രണ്ട് ഡോ. വി.പി. സുരേഷ്‌കുമാർ നന്ദിയും പറഞ്ഞു.

Advertisement
Advertisement