852 ഗ്രാം സ്വർ​ണ​വു​മാ​യി യാ​ത്ര​ക്കാ​രൻ പി​ടി​യി​ൽ

Sunday 05 June 2022 1:17 AM IST

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂർ വി​മാ​ന​ത്താ​വ​ള​ത്തിൽ ക​സ്റ്റം​സി​നെ വെ​ട്ടി​ച്ച് ക​ട​ത്തി​യ 852 ഗ്രാം സ്വർ​ണ​വു​മാ​യി യാ​ത്ര​ക്കാ​രൻ പൊ​ലീ​സ് പി​ടി​യി​ലാ​യി. തി​രൂർ ആ​ല​ത്തി​യൂർ അ​ര​ങ്ങ​ത്ത് പ​റ​മ്പിൽ എ.പി അൻ​വർ അ​ലിയെയാണ് (32) ക​രി​പ്പൂർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. എ​യർ അ​റേ​ബ്യ​യു​ടെ അ​ബു​ദാ​ബി വി​മാ​ന​ത്തി​ലാ​ണ് ഇ​യാൾ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ടർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തു കാ​ത്തി​രു​ന്ന​ പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്​ത​പ്പോ​ഴാ​ണ് സ്വർ​ണം ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​ത്തി​ന​ക​ത്ത് ഒ​ളി​പ്പി​ച്ച മൂ​ന്നു സ്വർ​ണ ഗു​ളി​ക​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തെ​ത്തി​യ ശേ​ഷം ക​ള്ള​ക്ക​ട​ത്ത് സം​ഘം ന​ൽ​കി​യ ഫോൺ ന​മ്പ​റിൽ ബ​ന്ധ​പ്പെ​ടാ​നാ​യി​രു​ന്നു ഇ​യാൾ​ക്കു ല​ഭി​ച്ച നിർ​ദേ​ശം. എ​ന്നാൽ ഇ​യാൾ പി​ടി​യി​ലാ​യ​തോ​ടെ കാ​ത്തി​രു​ന്ന സം​ഘം മു​ങ്ങി. പി​ടി​കൂ​ടി​യ സ്വർ​ണ​ത്തി​ന് 41.24 ല​ക്ഷം രൂ​പ വി​ലവ​രും.

Advertisement
Advertisement