ജനകീയ കൺവെൻഷൻ

Sunday 05 June 2022 2:11 AM IST

കൊല്ലം: കേരളത്തിൽ വൻ പാരിസ്ഥിതിക ദുരന്തം സൃഷ്ടിക്കുന്ന കെ റെയിൽ പദ്ധതി സമ്പൂർണമായി പിൻവലിക്കണമെന്നും മുഖത്തല പെരുംകുളം ഏല സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നാളെ ഉച്ചയ്ക്ക് 2ന് തഴുത്തല വൈദ്യശാല ജംഗ്ഷനിലെ റോട്ടറി ക്ലബ്‌ ഹാളിൽ ജനകീയ കൺവെൻഷൻ നടത്തും. പി.സി. വിഷ്ണുനാഥ് എം.എൽ.എ, പരിസ്ഥിതി പ്രവർത്തകനും ഗവേഷകനുമായ ശ്രീധർ രാധാകൃഷ്ണൻ, കെ റെയിൽ വിരുദ്ധ സമര സമിതി സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജ്, ജനറൽ കൺവീനർ എസ്.രാജീവൻ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement