നദാലിനും കിരീടത്തിനുമിടയിൽ ഫാൻ ബോയ്

Sunday 05 June 2022 4:09 AM IST

പാരീസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിസ് ഫൈനലിൽ ഇന്ന് കളിമൺ കോർട്ടിലെ രാജകുമാരൻ റാഫേൽ നദാലും നോർവീജിയൻ താരം കാസ്പർ റൂഡും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി വൈകിട്ട് 6.30 മുതലാണ് മത്സരം.

ഇതുവരെ കളിച്ച 13 ഫ്രഞ്ച് ഓപ്പൺ ഫൈനലിലും ജയിച്ച ചരിത്രമാണ് നദാലിനുള്ളത്. നദാലിന്റെ അക്കാഡമിയിൽ കളിപഠിച്ച അദ്ദേഹത്തെ മാതൃകാപുരുഷനായി കാണുന്ന റൂഡ്ഡ് സ്പാനിഷ് ഇതിഹാസത്തിനെ മലർത്തിയടിക്കുന്ന ദാവീദാകുമോയെന്നാണ് ടെന്നിസ് ലോകം ആകാംഷയോടെ കാത്തിരിക്കുന്നത്.

സെ​മി​യി​ൽ​ ​ഇ​ഞ്ചോ​ടി​ഞ്ച് ​പോ​രാ​ട്ടം​ ​കാ​ഴ്ച​വ​ച്ച​ ​ജ​ർ​മ​ൻ​ ​സെ​ൻ​സേ​ഷ​ൻ​ ​അ​ല​ക്സാ​ണ്ട​ർ​ ​സ്വ​രേ​വ് ​പ​രി​ക്കേ​റ്റ് ​മ​ത്സ​രം​ ​പൂ​ർ​ത്തി​യാ​ക്കാ​തെ​ ​മ​ട​ങ്ങി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ന​ദാ​ലി​ന് ​ഫൈ​ന​ലി​ലേ​ക്ക് ​വാ​ക്കോ​വ​ർ​ ​ല​ഭി​ക്കു​ക​യാ​യി​രു​ന്നു
.​ ​ആ​ദ്യ​ ​സെ​റ്റ് ​ക​ടു​ത്ത​ ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ​ ​ടൈ​ബ്രേ​ക്ക​റി​ലൂ​ടെ​യാ​ണ് ​(7​/6​)​ ​ന​ദാ​ൽ​ ​സ്വ​ന്ത​മാ​ക്കി​യ​ത്.​ ​അ​ടു​ത്ത​ ​സെ​റ്റി​ൽ​ ​ഇ​രു​വ​രും​ 6​-6​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ആ​യി​രി​ക്കു​മ്പോ​ഴാ​ണ് ​സ്വ​രേ​വിന്റെ വ​ല​ത്തേ​ക്കാ​ലി​ന് ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്റ​ത്.​ ​

മറ്റൊരു സെമിയിൽ ക്രൊയേഷ്യൻ താരം മാരിൻ സിലിച്ചിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയാണ് റൂഡ് കലാശപ്പോരാട്ടത്തിന് യോഗ്യതനേടിയത്.

Advertisement
Advertisement