ആഫ്രിക്കൻ സന്ദർശനത്തിന് കേന്ദ്രമന്ത്രി വി.മുരളീധരൻ

Monday 06 June 2022 12:40 AM IST

ന്യൂഡൽഹി:വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സിംബാബ്‌വെയിലും മലാവിയിലുമായി നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് പുറപ്പെട്ടു. സിംബാബ്‌വെയിൽ പ്രസിഡന്റ് എമേഴ്‌സൺ മനഗാഗ്വെയുമായി കൂടിക്കാഴ്ച നടത്തും. വിദേശകാര്യമന്ത്രി ഡോ.ഫ്രഡറിക് ഷാവെയുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് ക്രിയാത്മക ചർച്ചകൾ നടക്കും. മലാവിയിൽ പ്രസിഡന്റ് ലസാറസ് മകാർത്തി ചക്‌വേരയെ സന്ദർശിക്കും. വിദേശകാര്യമന്ത്രി നാൻസി ടെംപോയുമായുള്ള ചർച്ചയിൽ ഇന്ത്യ - മലാവി ബന്ധം ശക്തമാക്കുന്നതിനുള്ള മാർഗങ്ങൾ ആരായും. ഇരുരാജ്യങ്ങളിലെയും മുതിർന്ന രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴച്ചകൾ നടത്തും. സിംബാബ്‌വെയിലെയും മലാവിയിലെയും ഇന്ത്യൻ സമൂഹവുമായുള്ള ചർച്ചകളാണ് സന്ദർശനത്തിലെ മറ്റൊരു പ്രധാന ദൗത്യം. ലോകത്തിലെ എല്ലാ ഭാഗത്തും ഇന്ത്യൻ ജനതയുടെ ക്ഷേമം ഉറപ്പാക്കാൻ നരേന്ദ്രമോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള മികച്ച ബന്ധം രാജ്യാന്തരവേദികളിൽ ഇന്ത്യക്ക് മുതൽക്കൂട്ടാണെന്നും മുരളീധരൻ പറഞ്ഞു.

Advertisement
Advertisement