ജഗന്നാഥ ക്ഷേത്രത്തിൽ യതിപൂജ ഒരുക്കി

Monday 06 June 2022 2:01 AM IST

തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന യതിപൂജയും പൂജയിൽ പങ്കെടുത്ത സന്ന്യാസിമാരും

തലശ്ശേരി: ശിവഗിരിയിലെയും പുറത്തുമുള്ള പ്രമുഖ ഗുരുദേവ ദേവാലയങ്ങളിലെ 23 യതിവര്യന്മാർക്കായി ചരിത്രത്തിലാദ്യമായി, ജഗന്നാഥ ക്ഷേത്രത്തിലെ പഞ്ചലോഹ ഗുരുദേവ വിഗ്രഹത്തിന് മുന്നിൽ യതി പൂജ ഒരുക്കി. സരസ്വതി മണ്ഡപത്തിന് മുന്നിൽ ഗുരുദേവനെ സാക്ഷിനിറുത്തി, സന്യാസിമാരുടെ കഴുത്തിൽ പുഷ്പമാല്യം ചാർത്തി, തളികയിൽ വച്ച് പാദം കഴുകി​, പുതുവസ്ത്രം കൊണ്ട് തുടച്ച്, ഭസ്മ, കുങ്കുമാദികൾ പുരട്ടി, പുഷ്പവൃഷ്ടി നടത്തി കർപ്പൂര ദീപങ്ങൾ കൊണ്ട് ആരതി ഉഴിഞ്ഞ്, കാവി വസ്ത്രം, കുട, പാദുകം, പഴവർഗ്ഗങ്ങൾ, ദക്ഷിണ, ഭക്ഷണം എന്നിവ സമർപ്പിച്ചു. ഭക്തജനങ്ങൾ സന്യാസിമാരുടെ പാദങ്ങൾ തൊട്ട് വണങ്ങി.

Advertisement
Advertisement