ഇന്ത്യ-യു.എ.ഇ വ്യാപാരക്കരാർ: സ്വർണമേഖലയ്ക്കും നേട്ടമാകും

Tuesday 07 June 2022 3:00 AM IST

കൊച്ചി: ഇന്ത്യയും യു.എ.ഇയും തമ്മിലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) സ്വർണ വ്യാപാരമേഖലയ്ക്കും നേട്ടമാകുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ കൊടുവള്ളി പറഞ്ഞു. യു.എ.ഇ-കേരള ജുവലേഴ്‌സ് ഫോറം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. മുനീർ തങ്ങൾ, ലൈസ് നാസർ, ദിനേശ് വിൻ ഗോൾഡ്, സനൂപ് റിസാൻ, ഷുഹൈബ്, ബിജോയ്, അഡ്വ.എബ്രഹാം പി.ജോൺ, യുണൈറ്റഡ് എക്‌സിബിഷൻ ഷോ മാനേജർ സത്യസായ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement