'ഇയ്യങ്കോടിന്റെ ഇടവഴികളിലൂടെ ' പുസ്തക പ്രകാശനം

Tuesday 07 June 2022 12:05 AM IST
വി.രാജലക്ഷ്മി ടീച്ചറുടെ 'ഇയ്യങ്കോടിന്റെ ഇടവഴികളിലൂടെ' ജയചന്ദ്രൻ മൊകേരി ഡോ.കെ. പി.സൂപ്പിക്ക് നൽകി പ്രകാശനം ചെയ്യുന്നു.

ആവോലം: ആവോലം നാട്ടൊരുമയുടെ നേതൃത്വത്തിൽ വി.രാജലക്ഷ്മി ടീച്ചറുടെ 'ഇയ്യങ്കോടിന്റെ ഇടവഴികളിലൂടെ ' പുസ്തകം കേരള സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ജയചന്ദ്രൻ മൊകേരി, ഡോ.കെ.പി.സൂപ്പിക്ക് നൽകി പ്രകാശനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.ഹേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീനി എടച്ചേരി പുസ്തകപരിചയം നടത്തി. എസ്. കെ.പൊറ്റക്കാട്ട് അവാർഡ് ജേതാവ് അനു പാട്യംസ്, പ്രകൃതിവിഭവങ്ങൾ കൊണ്ട് ശിൽപങ്ങൾ പണിയുന്ന ടി.പി.ചന്ദ്രൻ എന്നിവരെ രാജഗോപാലൻ കാരപ്പറ്റ അനുമോദിച്ചു.

തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മധു മോഹനൻ, വാർഡ് മെമ്പർ വാസു പുതിയ പറമ്പത്ത്, അഹമ്മദ് പുന്നയ്ക്കൽ, ടി.കെ.രാജൻ, പി.കെ.ദാമു, കുട്ടങ്ങാത്ത് ഭാസ്കരൻ, പി.കെ. പ്രസീത, പുരുഷു ആരനാണ്ടി, എ.കെ.പീതാംബരൻ ,

എം.പി.സഹദേവൻ, പി.വി.വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement