ലഹരിക്കെതിരെ പ്രചാരണം

Tuesday 07 June 2022 12:55 AM IST

കൊച്ചി: സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ 'ഞാനുമുണ്ട് ലഹരിക്കെതിരെ' പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.വി .ഗോവിന്ദൻ ഇന്ന്കൊ ച്ചിയിൽ നിർവഹിക്കും. ഉച്ചയ്ക്ക് ഒന്നിന് എറണാകുളം സെന്റ് ആൽബർട്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ റിച്ച്മാക്‌സ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. ജോർജ് ജോൺ വാലത്ത് അദ്ധ്യക്ഷത വഹിക്കും. ടി.ജെ. വിനോദ് എം.എൽ.എ ലഹരിവിരുദ്ധ സന്ദേശം നൽകും. സംഗീത സംവിധായകൻ ശങ്കർ ശർമ്മ ഒരുക്കി ഫൈസൽ റാസി ആലപിച്ച 'ടീനേജ് കാലം' എന്ന പ്രചാരണഗാനം പ്രകാശനം ചെയ്യും.

Advertisement
Advertisement