വൈ​റ​ലാ​യി ട്രെയിൻ മാ​തൃ​ക​യിലുള്ള സ്​കൂൾ ക്ലാ​സ് റൂം

Tuesday 07 June 2022 1:04 AM IST

താ​നൂർ: താ​നാ​ളൂർ ക്ര​സന്റ് ഇം​ഗ്ലീ​ഷ് മീഡിയം ഹൈ​സ്​കൂ​ളിൽ ട്രെയിൻ മാ​തൃ​ക​യിൽ ഒരുക്കിയ ക്ലാ​സുകളാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. കു​ട്ടി​കൾ​ക്കും ര​ക്ഷി​താ​ക്കൾ​ക്കും ഇതൊരത്ഭുതമായതോടെ നി​മി​ഷ നേ​രം കൊ​ണ്ട് സോ​ഷ്യൽ മീ​ഡി​യ​യിൽ വൈ​റ​ലുമായി. എ​ക്​സ്​പ്ര​സ് മാ​തൃ​ക​യിൽ എൻ​ജിനും മ​റ്റ് സം​വി​ധാ​ന​ങ്ങ​ളും ബോഗികളുമായി തനി ട്രെയിൻ മാതൃകയിലാണ് ക്ലാസ് റൂമുകളെ മാറ്റിയെടുത്തിരിക്കുന്നത്. വൈ​റ​ലാ​യ​തോ​ടെ ഇത് കാണാനും ഫോട്ടോയെടുക്കാനും കു​ട്ടി​ക​ളുടെയും ര​ക്ഷി​താ​ക്ക​ളുടെയും നാട്ടുകാരുടെയും തിരക്കാണ്.

സ്​കൂൾ പ്ര​വേ​ശ​ന ഉ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി എ​ത്തി​യ കു​രു​ന്നു​കൾ​ക്കും ഇ​ത് അത്ഭുതമായി. കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് ജി​ല്ലാ ഉ​പാ​ദ്ധ്യക്ഷൻ സ​യ്യി​ദ് സ്വ​ലാ​ഹു​ദ്ദീൻ ബു​ഖാ​രി,​ സ്​കൂൾ മാ​നേ​ജർ മു​ഹ​മ്മ​ദ് അ​ബ്ദു സ​ലാം അ​ഹ്​സ​നി,​ ഡ​യ​റ​ക്ടർ സി.പി മു​ഹ​മ്മ​ദ് മു​സ്​ത​ഫ അ​ഹ്​സ​നി,​ പ്രിൻ​സി​പ്പൽ നി​ഷാ​ദ് കെ. പു​രം, ഇ​സ്ലാമി​ക് ഡി​പ്പാർ​ട്ട്‌​മെന്റ് ഹെ​ഡ് അ​ബ്ദു​റ​ഹൂ​ഫ് സ​ഖാ​ഫി,​ ഉ​സ്​മാൻ ഹാ​ജി താ​നാ​ളൂർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്​കൂൾ സ​ന്ദർ​ശി​ച്ചു. സ്​കൂൾ ചെ​യർ​മാൻ ടി​.കെ അ​ബ​ദു മു​സ്ലി​യാർ, സി.ഇ.ഒ ഡോ.എ.ബി അ​ലി​യാർ,​ എ​റ​ണാ​കു​ളം ജ​ന​റൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫി​റോ​സ് അ​ഹ്​സ​നി തു​ട​ങ്ങിയ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡ​യ​റ​ക്ടർ ബോർ​ഡാണ് സ്​കൂൾ പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് നേ​തൃ​ത്വം നൽ​കു​ന്ന​ത്‌.

Advertisement
Advertisement