ലോക്ക് അഴിയാതെ ചെയിൻ സർവീസ്

Tuesday 07 June 2022 1:31 AM IST

കൊല്ലം: കൊവിഡ് നിയന്ത്രണങ്ങൾ അഴിഞ്ഞ് ജനജീവിതം സാധാരണ നിലയിലായിട്ടും കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകളുടെ ലോക്ക് അഴിയുന്നില്ല.

സ്കൂൾ - കോളേജുകൾ തുറന്നതോടെ യാത്രാക്ളേശവും രൂക്ഷമായി. ഗ്രാമീണമേഖലയിലെ യാത്രക്കാരാണ് കൂടുതൽ ദുരിതം നേരിടുന്നത്. സർവീസ് ബസുകളുടെ എണ്ണത്തിൽ കുറവില്ലെങ്കിലും ട്രിപ്പുകൾ ഒഴിവാക്കുന്നതാണ് പ്രതിസന്ധി വർദ്ധിപ്പിക്കുന്നത്.

സന്ധ്യകഴിഞ്ഞുള്ള സർവീസുകളാണ് കൂടുതലായി മുടക്കുന്നത്. കൊല്ലം -ചെങ്ങന്നൂർ, കൊട്ടാരക്കര - പാരിപ്പള്ളി, കൊല്ലം - പത്തനംതിട്ട , കൊട്ടിയം - അഞ്ചൽ, കൊല്ലം - കുളത്തൂപ്പുഴ, കൊല്ലം - ദളവാപുരം - കരുനാഗപ്പള്ളി റൂട്ടുകളിലാണ് ചെയിൻ സർവീസ് നടത്തുന്നത്.

ചെയിൻ സർവീസുകളിൽ ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടിയായതിനാൽ ദിവസം 16 മണിക്കൂർ സർവീസുണ്ടാകും. ഒന്നര ഡ്യൂട്ടിയായി കുറച്ചപ്പോൾ സമയം 12 മണിക്കൂറായി. കൊല്ലം - ചെങ്ങന്നൂർ റൂട്ടിൽ ഡബിൾ ഡ്യൂട്ടിയായി ഓടിക്കൊണ്ടിരുന്ന ആറ് ബസുകളിൽ ഇപ്പോൾ ഒരെണ്ണം മാത്രമേ ഡബിൾ ഡ്യൂട്ടി സർവീസ് നടത്തുന്നുള്ളൂ. മൂന്ന് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ റൂട്ടിൽ അഞ്ച് ട്രിപ്പുകൾ ഇല്ലാതായി.

ഓട്ടം മറന്ന് കെ.എസ്.ആർ.ടി.സി

1. കൊല്ലം ഡിപ്പോയിൽ നിന്ന് ആറു ബസുകളാണ് കൊല്ലം - പത്തനംതിട്ട ചെയിൻ സർവീസ് നടത്തിയിരുന്നത്

2. മൂന്ന് ബസുകൾക്ക് ഒന്നര ഡ്യൂട്ടിയാക്കിയതോടെ മൂന്ന് ട്രിപ്പുകൾ ഇല്ലാതായി

3. കൊല്ലം - ദളവാപുരം - കരുനാഗപ്പള്ളി ചെയിൻ സർവീസിൽ അഞ്ചെണ്ണം പുനഃസ്ഥാപിച്ചെങ്കിലും മൂന്നെണ്ണം മാത്രമേ ഡബിൾ ഡ്യൂട്ടിയുള്ളൂ

4. കൊട്ടിയം - അഞ്ചൽ റൂട്ടിൽ എല്ലാ സർവീസുകളിലും ഇപ്പോൾ ഒന്നര ഡ്യൂട്ടിയാണ്

5. അഞ്ചു ബസുകൾ ഡബിൾ ഡ്യൂട്ടിയായാണ് നേരത്തെ ഓടിയിരുന്നത്

6. കൊല്ലം - കുളത്തൂപ്പുഴ റൂട്ടിൽ ഏഴു ബസുകളായിരുന്നത് ഇപ്പോൾ നാലെണ്ണം ഡബിൾ ഡ്യൂട്ടിയും മൂന്നെണ്ണം ഒന്നര ഡ്യൂട്ടിയുമാണ്

7. അഞ്ചൽ - കൊട്ടിയം റൂട്ടിലും ഇത്തിക്കര - ഓയൂർ - ആയൂർ റൂട്ടിലും ആവശ്യത്തിന് ബസ് സർവീസ് ഇല്ല

വലിയ പ്രതീക്ഷയോടെ ആരംഭിച്ച കൊല്ലം - ചെങ്ങന്നൂർ ചെയിൽ

സർവീസുകൾക്കായി ഒരു മണിക്കൂർ വരെ കാത്തുനിൽക്കേണ്ടി വരുന്നു. കൊവിഡിന് മുമ്പുള്ള ഷെഡ്യൂളുകൾ പുനഃസ്ഥാപിക്കണം.

ഏബ്രഹാം ശമുവേൽ

ജില്ലാ വികസന സമിതിയംഗം

Advertisement
Advertisement