ജപ്പാനെ ഒറ്റയടിക്ക് വീഴ്ത്തി ബ്രസീൽ

Tuesday 07 June 2022 3:09 AM IST

ടോക്യോ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബാൾ പോരാട്ടത്തിൽ ബ്രസീൽ ഏകപക്ഷീയമായ ഒരുഗോളിന് ജപ്പാനെ കീഴടക്കി.ഗോൾ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം 77-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സൂപ്പർ താരം നെയ്മറാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്. ജപ്പാൻ ഗോൾ മുഖത്തേയ്ക്ക് തുടക്കം മുതൽ നെയ്മറുടെ നേതൃത്വത്തിൽ ലൂക്കാസ് പക്വേറ്റയും വിനീഷ്യസും ഫ്രെഡും റാഫീഞ്ഞയുമെല്ലാം ഇരച്ചെത്തിയെങ്കിലും ജപ്പനീസ് ഗോൾ കീപ്പർ ഷ്യൂജി ഗോണ്ടയുടെ മിന്നൽ സേവുക അവർക്ക് വിലങ്ങ് തടിയാവുകയായിരുന്നു. രണ്ടാം മിനിട്ടിൽ തന്നെ ബ്രസീൽ ലീഡെടുത്തെന്ന് തോന്നിച്ചെങ്കിലും നെയ്മറുടെ ബാക്ക് ഹീൽ പാസിൽ നിന്ന് പക്വെറ്റ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു.

Advertisement
Advertisement