ബോധവൽക്കരണക്ലാസും ചികിത്സാക്യാമ്പും

Wednesday 08 June 2022 12:53 AM IST
camp

ബാലുശേരി: ഹീലിംഗ് പോയിന്റ് അക്യുപങ് ചർ ഹെൽത്ത് കെയർ സെന്റർ ബാലുശേരി ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബാലുശേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് ആരോഗ്യ ബോധവൽക്കരണ ക്ലാസും സൗജന്യചികിത്സാക്യാമ്പും നടത്തി. ബാലുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മരുന്നില്ലാതെ അക്യുപങ് ചർ ചികിത്സയിൽ എങ്ങനെ രോഗശമനം സാധ്യമാകുന്നു എന്ന വിഷയത്തിൽ കേരളത്തിലെ പ്രശസ്തനായ അക്യുപങ് ചറിസ്റ്റ് എ.സി യു.പി.ആർ മുഹമ്മദ് റഫീഖ് വെന്നിയൂർ ക്ലാസെടുത്തു. വാർഡ് മെമ്പർ ഹരീഷ് നന്ദനം അദ്ധ്യക്ഷത വഹിച്ചു. വ്യാപാര സമിതി ബാലുശേരി മേഖലാ സെക്രട്ടറി പി ആർ രഘൂത്തമൻ , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബാലുശേരി യൂണിറ്റ് വൈസ് പ്രസിഡന്റ് കെ ഹസൻകോയ ഹാജി എന്നിവർ പ്രസംഗിച്ചു.