കായക്കൊടി പഞ്ചായത്തിൽ വികസന സെമിനാർ

Wednesday 08 June 2022 12:55 AM IST
മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കായക്കൊടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ പുരാവസ്തു തുറമുഖ മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷിജിൽ അദ്ധ്യക്ഷനായി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ഉമ പദ്ധതി വിശദീകരണം നടത്തി. പദ്ധതി വികസന കാഴ്ചപ്പാട്, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ പ്രേമൻ അവതരിപ്പിച്ചു. പഞ്ചായത്ത് അംഗം കെ.രാജൻ ഗ്രൂപ്പ് ചർച്ച വിശദീകരണം നടത്തി. പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ സരിത മുരളി, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ എം.റീജ, പഞ്ചായത്ത് അംഗങ്ങളായ ഒ.പി. മനോജ്, യു.വി.കുഞ്ഞബ്ദുള്ള , അഹമ്മദ് കുമ്പളംകണ്ടി എം.കെ.ശശി, പി.പി.മൊയ്തു മുഹമ്മദ് ബഷീർ പോക്കർ , എൻ.കെ രജീഷ് കെ.പി.സുമതി തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീഷ എടക്കുടി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ.രാജീവൻ നന്ദിയും പറഞ്ഞു.