വെർച്ച്വൽ ട്രാവൽ ഗൈഡ് ഇറങ്ങി
Wednesday 08 June 2022 12:08 AM IST
കൊച്ചി: കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്രവിവരങ്ങൾ അടങ്ങിയ ഇ-ബ്രോഷർ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുറത്തിറക്കി. വെർച്ച്വൽ ട്രാവൽഗൈഡ് ക്യു ആർ കോഡ് സ്കാൻ ചെയ്താൽ വിനോദസഞ്ചാരികൾക്ക് ഓരോകേന്ദ്രത്തെ കുറിച്ചും പൂർണവിവരങ്ങൾ ലഭ്യമാകും. ഫോർട്ടുകൊച്ചി ഗ്രീനിക്‌സ് വില്ലേജിൽ നടന്ന ചടങ്ങിൽ കെ.ജെ.മാക്സി എം.എൽ.എ അദ്ധ്യക്ഷനായി. മേയർ എം.അനിൽകുമാർ മുഖ്യാതിഥിയായി.
കളക്ടർ ജാഫർ മാലിക്, സബ് കളക്ടർ വിഷ്ണുരാജ് പി, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ഡയറക്ടർ കൃഷ്ണതേജ, കൗൺസിലർമാരായ ടി. കെ. അഷ്‌റഫ്, ഇസ്മുദീൻ, മനാഫ്, ആന്റണി കുരീത്തറ, സി.പി.എം കൊച്ചി ഏരിയാ സെക്രട്ടറി കെ.എം.റിയാദ് എന്നിവർ പങ്കെടുത്തു.