വായ്പാമേള ഇന്ന്
പാലക്കാട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിവിധ ബാങ്കുകളെ ഉൾപ്പെടുത്തി വായ്പാമേള ഇന്ന് രാവിലെ പത്തിന് ജൈനിമേട് എൻ.എൻ കൺവെൻഷൻ സെന്ററിൽ നടക്കും. വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ മൃൺമയി ജോഷി പങ്കെടുക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ച ഗുണഭോക്താക്കളെയും വായ്പാവിതരണത്തിൽ മികച്ച പ്രകടനം നടത്തിയ ബാങ്കുകളെയും ആദരിക്കും. സാമൂഹ്യസുരക്ഷ പദ്ധതികളിൽ ചേരാനുള്ള അവസരം, ഡിജിറ്റൽ ബാങ്കിംഗ്, സംരംഭക വായ്പ എന്നിവയെ കുറിച്ചുള്ള സെമിനാറുകളും നടക്കും.