അഖിലേന്ത്യാ വോളിബാൾ മത്സരം
Wednesday 08 June 2022 12:58 AM IST
കോന്നി : മലയാലപ്പുഴ മുസലിയാർ എൻജിനിയറിംഗ് കോളേജിലെ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റും മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റും ചേർന്ന് സംഘടിപ്പിച്ച അഖിലേന്ത്യാ വോളിബാൾ മത്സരം പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ സക്കിർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എ.എസ്.അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. ഡീൻ അക്കദമിക് ആൻഡ് അഡ്മിനിസ്ട്രേറ്റർ പ്രൊഫ.ജയപ്രസാദ്, മെക്കാനിക്കൽ എൻജിനീയറിംഗ് മേധാവി ഡോ.ഷാൻ എം.അസീസ് എന്നിവർ സംസാരിച്ചു. രാജ്യത്തെ 15 എൻജിനിയറിംഗ് കോളേജുകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.