പാചക വാതക വില വർദ്ധനവിനെതിരെ പ്രതിഷേധ കൂട്ടായ്മ
Wednesday 08 June 2022 12:04 AM IST
കോഴിക്കോട്: പാചക വാതക വിലവർദ്ധനവിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ കോഴിക്കോട്ട് പ്രതിഷേധ കൂട്ടായ്മ നടത്തി. ആദായ നികുതി ഓഫീസിനുമുമ്പിൽ നടത്തിയ കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതിക ഉദ്ഘാടനം ചെയ്തു. പാചകവാതക വിലവിർദ്ധനവിൽ കേന്ദ്രസർക്കാർ ഇടപെടുന്നില്ലെങ്കിൽ അടുക്കളകൾ പൂട്ടിയിടേണ്ടിവരുമെന്ന് ലതിക പറഞ്ഞു. വർദ്ധനവിന് പരിഹാരമാകുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടിയിലേക്ക് സംഘടന നീങ്ങുമെന്നും അവർ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.പുഷ്പജ അധ്യക്ഷത വഹിച്ചു. മീരാദർശക്, പി.ഉഷാദേവി, ഡി.ദീപ, എം.കെ.ഗീത തുടങ്ങിയവർ പ്രസംഗിച്ചു.