കേരള സർവകലാശാലാ വാർത്തകൾ

Wednesday 08 June 2022 12:00 AM IST

തിരുവനന്തപുരം: രണ്ടാം സെമസ്റ്റർ ബി.എ. ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (2010,2011&2012 അഡ്മിഷൻ), ജനുവരി 2022 മേഴ്സിചാൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും ഓൺലൈനായി 17 വരെ അപേക്ഷിക്കാം.

2020 ജൂലായിൽ വിജ്ഞാപനം ചെയ്ത എട്ട്, ഒൻപത് സെമസ്റ്റർ ബി.ആർക്ക്. (2008 സ്‌കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ. ഹിസ്റ്ററി (എസ്.ഡി.ഇ. - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018 അഡ്മിഷൻ) വിദൂരവിദ്യാഭ്യാസ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി, ഒക്‌ടോബർ 2021 (2013 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. (മെക്കാനിക്കൽ സ്ട്രീം - പ്രൊഡക്ഷൻ, കെമിക്കൽ എൻജിനിയറിംഗ് ഒഴികെയുളളവ) പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റർ ബി.എഡ്. വിദ്യാർത്ഥികൾക്ക് 2021 - 22 അദ്ധ്യയന വർഷത്തിൽ രണ്ടാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാർത്ഥികൾ ഒന്നാം സെമസ്റ്റർ പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളേജുകൾ തമ്മിലും, സ്വാശ്രയ കോളേജുകൾ തമ്മിലും, കേരളസർവകലാശാല ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ തമ്മിലും അനുവദിക്കും. അപേക്ഷ ബിരുദ/ബിരുദാനന്തര പരീക്ഷകളുടെ മാർക്ക്ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലേയും ചേരാൻ ഉദ്ദേശിക്കുന്ന കോളേജിലേയും പ്രിൻസിപ്പാൾമാരുടെ ശുപാർശയോടെ 1050 രൂപ ഫീസ് അടച്ച് സർവകലാശാലയിൽ 17 ന് മുമ്പായി സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575 രൂപ കൂടി അടയ്ക്കണം. വിവരങ്ങൾ www.keralauniversity.ac.in വെബ്സൈറ്റിൽ.

കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​യു​ടെ

ന്യൂ​മീ​ഡി​യ​ ​ആ​ൻ​ഡ് ​ഡി​ജി​റ്റ​ൽ​ ​ജേ​ർ​ണ​ലി​സം​ ​ഡി​പ്ളോമ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി​യു​ടെ​ ​ആ​റ് ​മാ​സ​ത്തെ​ ​ന്യൂ​മീ​ഡി​യ​ ​&​ ​ഡി​ജി​റ്റ​ൽ​ ​ജേ​ർ​ണ​ലി​സം​ ​ഡി​പ്ളോ​മ​ ​(​ഈ​വ​നിം​ഗ് ​ബാ​ച്ച് ​)​ ​കോ​ഴ്‌​സി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കൊ​ച്ചി,​ ​തി​രു​വ​ന​ന്ത​പു​രം​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​വൈ​കി​ട്ട് 6​ ​മു​ത​ൽ​ 8​ ​വ​രെ​യാ​ണ് ​ക്ളാ​സു​ക​ൾ.​ ​സ​ർ​ക്കാ​ർ​ ​അം​ഗീ​കാ​ര​മു​ള്ള​ ​കോ​ഴ്‌​സി​ന് 35,000​ ​രൂ​പ​യാ​ണ് ​ഫീ​സ്.​ ​ഡി​ഗ്രി​യാ​ണ് ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത.​ ​ഇ​ന്റ​ർ​വ്യൂ​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും​ ​പ്ര​വേ​ശ​നം.​ ​പ്രാ​യ​പ​രി​ധി​ ​ഇ​ല്ല.​ ​മോ​ജോ,​ ​വെ​ബ് ​ജേ​ർ​ണ​ലി​സം,​ ​ഓ​ൺ​ലൈ​ൻ​ ​റൈ​റ്റിം​ഗ് ​ടെ​ക്‌​നി​ക്‌​സ്,​ ​ഫോ​ട്ടോ​ ​ജേ​ർ​ണ​ലി​സം,​വീ​ഡി​യോ​ ​പ്രാ​ക്ടീ​സ് ​തു​ട​ങ്ങി​യ​വ​യി​ൽ​ ​പ്രാ​യോ​ഗി​ക​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​അ​പേ​ക്ഷ​ ​ഫോ​റം​ ​k​e​r​a​l​a​m​e​d​i​a​a​c​a​d​e​m​y.​o​r​g​ ​എ​ന്ന​ ​സൈ​റ്രി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​പൂ​രി​പ്പി​ച്ച് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​പ​ക​ർ​പ്പി​നൊ​പ്പം​ ​സെ​ക്ര​ട്ട​റി,​ ​കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാ​ഡ​മി,​ ​കാ​ക്ക​നാ​ട് ​കൊ​ച്ചി​ ​-​ 30​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ലോ​ ​k​m​a​n​e​w​m​e​d​i​a​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​-​മെ​യി​ലി​ലോ​ ​അ​യ​യ്‌​ക്ക​ണം.​ ​അ​വ​സാ​ന​ ​തീ​യ​തി​ 20.​ ​ഫോ​ൺ​:​ 0484​ 2422275,​ 2422068,​ 0471​ 2726275